Sunday, August 24, 2014

മഴയുടെ പ്രണയ കവിത

കരിനീല നിറമുള്ള ആകാശമുണ്ടായിരുന്ന അന്ന് ,
ഇടവേളകളില്ല്ലാതെ പെയ്ത മഴ  
നിന്നെ കാത്തിരുന്ന എന്നെ, 
പ്രണയത്തിന്റെ കവിത ചൊല്ലി പഠിപ്പിക്കുകയായിരുന്നു ..
ശ്രുതി ഞാൻ നന്നായി പഠിക്കുമ്പോൾ  
നിന്റെ ചുംബനത്തിന്റെ നനവു പോൽ  
മഴ എന്റെ നിറുകയിൽ തഴുകുകയും  ,
തെറ്റുമ്പോൾ പെയ്ത്തിന്റെ ശര വേഗത്താൽ 
എന്നെ ശകാരിക്കുകയും ചെയ്തത്രേ .
ഒടുവിൽ  കുതിർന്ന പകലിന്റെ  
വർഷ സന്ധ്യയിൽ നീ  വന്നു ചേർന്നപ്പോൾ  ,
വരികളും ശ്രുതിയും മറന്ന് ,
എന്നെ തന്നെയും മറന്ന് ,
നിന്നിൽ അലിഞ്ഞു പോയി ,
 നിന്റെ ഞാൻ ! 

Friday, January 20, 2012

നീ തന്ന മഴക്കാലം

ഒരു വൈകുന്നേരം,ഇടവപാതിയില്‍ തിമിര്‍ത്തു പെയ്യുന്ന മഴയിലൂടെ ഒരു  കുട കീഴില്‍ തോള്‍ ചേര്‍ന്ന് നടന്നു നീങ്ങുമ്പോള്‍,മഴയുടെ ചാറ്റല്‍ ഏല്‍ക്കാതെ കാറ്റിന്റെ സീല്കാരമേല്ക്കാതെ,പരസ്പരം ചേര്‍ത്ത്  പിടിച്ചപ്പോള്‍ ആയിരിക്കാം  , അപ്പോളാവാം, ഒരാളെ,മറ്റൊരാള്‍ക്ക്‌ ഇത്ര തീവ്രമായി സ്നേഹിക്കാനാവുമെന്നു മനസിലാക്കിയത്.അഥവാ അനുഭവിച്ചത്,ആ സ്പര്‍ശത്തിന്റെ വൈദ്യുതാവേശമായിരുന്നു പിന്നീടിങ്ങോട്ട്....
എന്നും.....ഇപ്പോഴും.....

Saturday, May 21, 2011

here is the greeny bay where rain pours as love and passion...a photoshore just only for Mazha chitrangal....