Sunday, August 24, 2014

മഴയുടെ പ്രണയ കവിത

കരിനീല നിറമുള്ള ആകാശമുണ്ടായിരുന്ന അന്ന് ,
ഇടവേളകളില്ല്ലാതെ പെയ്ത മഴ  
നിന്നെ കാത്തിരുന്ന എന്നെ, 
പ്രണയത്തിന്റെ കവിത ചൊല്ലി പഠിപ്പിക്കുകയായിരുന്നു ..
ശ്രുതി ഞാൻ നന്നായി പഠിക്കുമ്പോൾ  
നിന്റെ ചുംബനത്തിന്റെ നനവു പോൽ  
മഴ എന്റെ നിറുകയിൽ തഴുകുകയും  ,
തെറ്റുമ്പോൾ പെയ്ത്തിന്റെ ശര വേഗത്താൽ 
എന്നെ ശകാരിക്കുകയും ചെയ്തത്രേ .
ഒടുവിൽ  കുതിർന്ന പകലിന്റെ  
വർഷ സന്ധ്യയിൽ നീ  വന്നു ചേർന്നപ്പോൾ  ,
വരികളും ശ്രുതിയും മറന്ന് ,
എന്നെ തന്നെയും മറന്ന് ,
നിന്നിൽ അലിഞ്ഞു പോയി ,
 നിന്റെ ഞാൻ !